Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Antony Perumbavoor

ആ​ന​യും പാ​പ്പാ​നും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് മോ​ഹ​ൻ​ലാ​ലും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ത​മ്മി​ൽ; ഗോ​കു​ലം ഗോ​പാ​ല​ൻ  

മോ​ഹ​ൻ​ലാ​ലി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യും നി​ർ​മാ​താ​വു​മാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നെ​യും കു​റി​ച്ച് ഗോ​കു​ലം ഗോ​പാ​ല​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ശ്ര​ദ്ധ നേ​ടു​ന്നു.

ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ആ​ന​യും പാ​പ്പ​നും എ​ന്നാ​ണ് ഗോ​പാ​ല​ൻ ര​സ​ക​ര​മാ​യി വ​ർ​ണി​ച്ച​ത്.

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന നി​വി​ൻ പോ​ളി ചി​ത്രം പ്ര​തിഛാ​യ​യു​ടെ ട്രെ​യി​ല​ർ ലോ​ഞ്ച് ച​ട​ങ്ങി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

‘‘മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഒ​രാ​ളു​ണ്ട്. ആ​ന്‍റ​ണി. അ​ദ്ദേ​ഹം ഒ​രു ആ​ന​പ്പാ​പ്പാ​നാ​ണ്. ആ​ന​യെ തെ​ളി​ക്ക​ണ​മെ​ങ്കി​ൽ പാ​പ്പാ​ന് മാ​ത്ര​മേ സാ​ധി​ക്കൂ. അ​ടു​ത്ത് വേ​റെ​യാ​ർ​ക്കും പോ​കാ​ൻ സാ​ധി​ക്കൂ. എ​ന്നെ സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ത​മ്മി​ൽ ആ​ന​യും പാ​പ്പാ​നും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ്. വ​ലി​യ ഐ​ക്യ​മാ​ണ്. ആ ​ബ​ന്ധം എ​ന്നും നി​ല​നി​ൽ​ക്ക​ട്ടെ. അ​തി​ൽ നി​ന്ന് പ​ല കാ​ര്യ​ങ്ങ​ളും ന​മു​ക്ക് ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ൽ ഒ​രു അ​ദ്ഭു​ത​മാ​ണ്. അ​ദ്ദേ​ഹ​ത്തെ സാ​ധാ​ര​ണ മ​നു​ഷ്യ​ഗ​ണ​ത്തി​ൽ പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. പ​ത്തു​നാ​ൽ​പ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് മ​ദ്രാ​സി​ൽ വെ​ച്ചാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ആ​ദ്യം കാ​ണു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യാ​പി​താ​വ് ബാ​ലാ​ജി എ​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ എ​ന്ന ക​ലാ​കാ​ര​ൻ ലോ​കം അ​റി​യ​പ്പെ​ടു​ന്ന വ​ലി​യ നി​ല​യി​ൽ എ​ത്തു​മെ​ന്ന് അ​ന്ന് ത​ന്നെ എ​നി​ക്ക് തോ​ന്നി​യി​രു​ന്നു’’ ഗോ​കു​ലം ഗോ​പാ​ല​ൻ പ​റ​ഞ്ഞു.

Latest News

Up